Flash News

കൊലവിളി മുദ്രാവാക്യം: വി മുരളീധരനെതിരെ കേസ്

കൊലവിളി മുദ്രാവാക്യം: വി മുരളീധരനെതിരെ കേസ്
X


കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ബിജെപി നേതാവ് വി മുരളീധരനെതിരെ പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്. ജനരക്ഷാ യാത്രയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് കേസ്. മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭീഷണി മുദ്രാവാക്യം വിളിച്ചുള്ള യാത്ര ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തതുവെന്നതാണ് മുരളീധരനെതിരായ കുറ്റം. മനപൂര്‍വ്വം രാഷ്ട്രീയ സംഘര്‍ഷത്തിന് ശ്രമിച്ചു, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ജനരക്ഷാ യാത്ര കണ്ണൂരില്‍ പര്യടനം നടത്തുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഒറ്റകൈയ്യാ ജയരാജാ, മറ്റേ കൈയ്യും കാണില്ല എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it