Flash News

കൊലപാതക കേസ്‌ : മോഹന്‍കുമാറിനെ കിളിമാനൂരിലെത്തിച്ച് തെളിവെടുത്തു



കിളിമാനൂര്‍: മലപ്പുറത്ത് ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ത്ത മോഹന്‍കുമാറിനെ കിളിമാനൂര്‍ പുല്ലയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. കിളിമാനൂര്‍ പുല്ലയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലും മോഹന്‍കുമാര്‍ പ്രതിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇന്നലെ കിളിമാനൂര്‍ സിഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. മലപ്പുറം പൂക്കോട്ടുംപാടം വില്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത കേസിലാണ് കിളിമാനൂര്‍ പുല്ലയില്‍ പറക്കോട് തെങ്ങുവിള വീട്ടില്‍ മോഹന്‍കുമാര്‍ അറസ്റ്റിലായത്. 2006ല്‍ കിളിമാനൂര്‍ പുല്ലയില്‍ പറക്കോട് ക്ഷേത്രത്തിനു സമീപത്തു താമസിച്ചിരുന്ന കുന്നില്‍ കിഴക്കേതില്‍ വീട്ടില്‍ കമലാക്ഷി(80) കൊല്ലപ്പെട്ടിരുന്നു. കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നുവെന്ന് മോഹന്‍ പോലിസിനോട് പറഞ്ഞു.  ക്ഷേത്രത്തിലെ നാഗവിഗ്രഹങ്ങള്‍ മോഹന്‍ നശിപ്പിച്ച വിവരം കമലാക്ഷിക്ക് അറിയാമായിരുന്നു. ഇത് കമലാക്ഷി ക്ഷേത്രഭാരവാഹികളോട് പറയുമെന്ന് മനസ്സിലാക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it