Flash News

കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ല : ബിജെപി



തിരുവനന്തപുരം: സഹജസ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകരസംഘടനയാണെന്ന ബിജെപി നിലപാട് ശരിവയ്ക്കുന്നതാണ്. മതതീവ്രവാദികള്‍ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലര്‍ത്തുന്ന ബന്ധമാണ് കൊലപാതകങ്ങള്‍ക്ക് കാരണം. ഇതിനെതിരേ ജനമനസ്സാക്ഷി ഉണരണം. കേരളത്തെ വീണ്ടും കൊലക്കളമാക്കാന്‍ ആരും അനുവദിക്കരുത്. ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങള്‍ സിപിഎം ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവൃത്തിയില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു പ്രതിഷേധദിനം ആചരിക്കും. സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it