thiruvananthapuram local

കൊയ്ത്തിന് ആളെ കിട്ടിയില്ല; എത്തിയവര്‍ക്ക് വേണ്ടത് അമിതകൂലി

കല്ലമ്പലം: മടവൂര്‍ ആനകുന്നം പടിഞ്ഞാറ്റേലായില്‍ കൊയ്ത്തിന് ആളെ കിട്ടാത്തതിനാല്‍ ഏക്കര്‍ കണക്കിന് നെല്‍ക്കൃഷി നശിച്ചു. കൊയ്യാനായി ചിലരെത്തിയെങ്കിലും വലിയകൂലിയാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാവാതെ വിഷമവൃത്തത്തിലായ കര്‍ഷകര്‍ കൊയ്ത്ത് വേണ്ടെന്നു വച്ചു. ഞാറയില്‍ക്കോണം തെങ്ങുവിള തണലില്‍ രാജു, മടവൂര്‍ സ്വദേശി ഉണ്ണി തുടങ്ങി നിരവധിപേര്‍ പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കിയ നിലങ്ങളിലെ പാകമായ നെല്‍ക്കതിരുകളാണ് കറ്റയോടു കൂടി നശിച്ചുകൊണ്ടിരിക്കുന്നത്.
നിലത്തു നെല്ലുകള്‍ വീണ്ടും മുളച്ചു പൊന്തി. പഞ്ചായത്തിലും കൃഷി ഭവനിലും സഹായം തേടിയിട്ടും പഞ്ചായത്തോ കൃഷി ഭവാനോ യന്ത്രവല്‍കൃത സഹായവും നല്‍കിയില്ലെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു.
ഏലാ സംരക്ഷണ സമിതി അംഗങ്ങള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിലകൊണ്ടപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈകളിലെത്തപ്പെട്ടു. കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഇവര്‍ കൃഷിയിറക്കിയത്.
Next Story

RELATED STORIES

Share it