കൊയിലാണ്ടിയില്‍ വാഹനാപകടം; ദമ്പതികള്‍ മരിച്ചു
BY midhuna mi.ptk1 Jun 2016 4:20 AM GMT
X
midhuna mi.ptk1 Jun 2016 4:20 AM GMT
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു.കൊയിലാണ്ടി നന്തി ടോള്‍ ബൂത്തിന് സമീപം കാറിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. നന്തി സ്വദേശികളായ ബഷീര്‍(54),ഭാര്യ ജംഷീല(47) എന്നിവരാണ് മരിച്ചത്.മകന് മുഹമ്മദ് അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഷീറിന്റെ മാതാവ് മരിച്ച വിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴി ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെതുടര്‍ന്ന് കാര്‍ മറ്റൊരു ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പ്രവാസിയായ ബഷീര്‍ അടുത്തിടെയാണ് നാട്ടില്‍ എത്തിയത്.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT