കൊട്ടിക്കലാശം കഴിഞ്ഞു; ചെങ്ങന്നൂര്‍ നാളെ ബൂത്തിലേക്ക്‌

ചെങ്ങന്നൂര്‍: കഴിഞ്ഞ മൂന്നുമാസക്കാലം ചെങ്ങന്നൂര്‍ മണ്ഡലത്തിലാകെ പ്രകമ്പനംകൊണ്ടിരുന്ന ശബ്ദകോലാഹലങ്ങള്‍ക്ക് ഇന്നലത്തെ കൊട്ടിക്കലാശത്തോടെ പരിസമാപ്തി. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് കനത്ത മഴയെ അവഗണിച്ച് അവസാന മണിക്കൂറുകളിലെ പ്രചാരണത്തില്‍ പങ്കെടുത്തത്. വീറും വാശിയും കൊഴുത്തപ്പോള്‍ മാന്നാറില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പോലിസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്.
അവകാശവാദങ്ങളും വാഗ്ദാനങ്ങളുമായി മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.  മന്ത്രിമാരും എംഎല്‍എമാരും കേന്ദ്രനേതാക്കളും തങ്ങളുടെ പദവികള്‍ മറന്ന് വീടുവീടാന്തരം കയറിയിറങ്ങി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാറും ഇടതു സ്ഥാനാര്‍ഥിയായി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുമാണ് പ്രധാനമായും മല്‍സര രംഗത്തുള്ളത്.  ഈ മാസം 31ന് ആണ് ഫലപ്രഖ്യാപനം.
Next Story

RELATED STORIES

Share it