kozhikode local

കൊടുവള്ളി 110 കെവി സബ് സ്റ്റേഷനില്‍ മഴക്കാറു കണ്ടാല്‍ വൈദ്യുതി മുടക്കം

കൊടുവള്ളി:  മടവൂര്‍ ഏരത്ത് മുക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കൊടുവള്ളി 110 കെവി വൈദ്യുതി സബ് സ്റ്റേഷന് കീഴില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ മഴക്കാറ് കാണുന്നതോടെ വൈദ്യുതി മുടങ്ങുന്നു. ഇത് ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പരക്കെ പരാതി. നരിക്കുനി, കൊടുവള്ളി തുടങ്ങിയ ഇലക്ടിക്കല്‍ സെക്ഷന്‍ എഇ ഓഫീസ് പരിധിയിലുള്ള വിവിധ ഫീഡറുകളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്.
ഇടിയോ മിന്നലോ ഇല്ലാതെ തന്നെ ചാറ്റല്‍ മഴ ഉണ്ടാവുമ്പോഴേക്കും മുടങ്ങുന്ന വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ മണിക്കൂറക്കള്‍ എടുക്കുന്നതായി ഗുണഭോക്താക്കള്‍ പരാതിപ്പെടുന്നു, കൊടുവള്ളി അങ്ങാടി ഉള്‍പ്പെടുന്ന ഫീഡറിലും മടവൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മുട്ടാഞ്ചേരി ഫീഡറിലുമാണ് വൈദ്യുതി മുടക്കം ഏറെയും .വൈദ്യുതി മുടക്കം സംബന്ധമായി സെക്ഷന്‍ ഓഫീസില്‍ ഫോണില്‍ വിളിക്കല്‍ എന്‍കേജ് മൂലം പ്രയാസകരമാണ്.
ദീര്‍ഘനേരം ശ്രമിച്ച് ലൈന്‍ കിട്ടിയാല്‍ ഫീഢര്‍ ഫാള്‍ട്ടാണെന്ന പതിവ് പല്ലവി മറുപടിയാണ് ലഭിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നരിക്കുനി കെഎസ്ഇബി ഓഫീസില്‍ വൈദ്യുതി പോയാല്‍ പരാതിപ്പെടാന്‍ വിളിച്ചാല്‍ പോസ്റ്റ് നമ്പര്‍ എത്രയെന്ന മറുചോദ്യമാണ് ലഭിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. റമദാന്‍ കാലമായതിനാല്‍ പള്ളികളിലും വീടുകളിലുംമറ്റും വെള്ളത്തിനും വെളിച്ചത്തിനും ഏറെ പ്രയാസം നേരിടുകയാണ്. രാത്രി കാലത്ത് വൈദ്യുതി മുടങ്ങിയാല്‍ പിറ്റേന്ന് രാവിലെയാണ് പുനസ്ഥാപിക്കപ്പെടുന്നത് .
Next Story

RELATED STORIES

Share it