kozhikode local

കൊടുവള്ളി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ രാജിവച്ചു



കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റി 19ാം ഡിവിഷന്‍ കൗണ്‍സിലറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ റസിയ ഇബ്രാഹീം രാജിവെച്ചു. 22 വര്‍ഷമായി മുസ്്ലിം ലീഗിന്റെ പ്രതിനിധിയായി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1995ല്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ച് വിജയിച്ചാണ് റസിയഇബ്രാഹിം ജനപ്രതിനിധിയായി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. 2010-15 കാലയളവില്‍ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഇക്കാലയളവില്‍ നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ 2015ലെ തിരഞ്ഞെടുപ്പില്‍ ചെയര്‍ പേഴ്—സണ്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല.  ്. ഇനിയെങ്കിലും ഇത് തുറന്ന് പറഞ്ഞില്ലെങ്കില്‍ ലീഗീനോട് ചെയ്യുന്ന ക്രൂരതയായിരിക്കും എന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ കൊടുവള്ളി മണ്ഡലം വനിത ലീഗ് അദ്ധ്യക്ഷയായ  തുടരുമെന്നും വ്യക്തമാക്കി.രാജി ജനശ്രദ്ധ തിരിച്ച് വിടാന്‍ യുഡിഎഫ്കൊടുവള്ളി: മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റസിയ ഇബ്രാഹീമിന്റെ രാജി എല്‍ഡിഎഫ് ഇപ്പോള്‍ കൊടുവള്ളിയില്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള കുതന്ത്രമാണെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 22 വര്‍ഷമായി യുഡിഎഫിന്റെ ഭാഗമായിരുന്ന റസിയ ഇബ്രാഹീം മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കഴിഞ്ഞ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍അഴിമതി ആരോപണത്തെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. എങ്കിലും യുഡിഎഫിനെ സമ്മര്‍ദ്ധത്തിലാക്കി ചെയര്‍പേഴ്‌സണ്‍ സ്ഥാനം തിരിച്ചു പിടിക്കാന്‍ നിരന്തരം ശ്രമം നടത്തിയിരുന്നു. കുറേകാലമായി എല്‍ഡിഎഫിന്റെ കളിപ്പാവയായി റസിയ ഇബ്രാഹീം പ്രവര്‍ത്തിച്ചു വരികയാണ് എന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സി പി റസാഖ്,  കെ ടി സുനി,   പങ്കെടുത്തു.
Next Story

RELATED STORIES

Share it