palakkad local

കൊടും ചൂട് സമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നു

പാലക്കാട്: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കടുത്ത വെയിലത്ത് ജോലി ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെ രാവിലെ പത്ത് മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ വെയിലത്ത് ജോലി ചെയ്യാന്‍ പാടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ തന്നെ ഉത്തരവിട്ടപ്പോഴാണ് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് സൂര്യാഘാത ഭീഷണിയില്‍ ജോലി ചെയ്യുന്നത്.

പകല്‍ സമയങ്ങളില്‍ സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൂട് കൂടുന്നതിന് മുമ്പ് 11 മണിയോടെ തന്നെ പുറംജോലികള്‍ ചെയ്യുന്നവര്‍ തണലുകളിലേക്ക് മാറണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ എല്ലാ മുന്നറിയിപ്പും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ തൊഴിലാളികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ 'ഭൂരിാഗവും ഒഡീഷ, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
കുറച്ച് മലയാളികളും ഇവിടെ ഉപകരാറുകാരന് കീഴില്‍ പണിയെടുക്കുന്നുണ്ട്. രാവിലെ ആറ് മണിയോടെ തുടങ്ങുന്ന ജോലി രാത്രി വൈകും വരെയും തുടരും. ഉച്ചഭക്ഷണ സമയത്തെ ചെറിയൊരു ഇടവേളയൊഴികെ ഈ തൊഴിലാളികള്‍ സദാസമയവും പൊരിവെയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ചൂടിനെ നേരിടാന്‍ ആവശ്യമായ സുരക്ഷ സംവിധാങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. ഈ വേനലില്‍ നൂറിലധികം പേര്‍ക്ക് ജില്ലയില്‍ സൂര്യാഘാതം ഏറ്റെന്ന അനൗദ്യോഗിക കണക്കുകള്‍ പുറത്ത് വരുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ തൊഴിലാളികളോട് ക്രൂരത കാണിക്കുന്നത്.
Next Story

RELATED STORIES

Share it