thrissur local

കൊടിയുടെ നിറംനോക്കാതെ പ്രശ്‌നപരിഹാരത്തിന് പരിശ്രമിക്കുമെന്ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭരണം സുഗമമാക്കുന്നതിന് മുഴുവന്‍ ജീവനക്കാരുടേയും സഹകരണം ലഭ്യമാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പ്.
ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍(കോണ്‍ഗ്രസ്) നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടിയുടെ നിറംനോക്കാതെ എല്ലാവരുടേയും പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഞ്ചജന്യം ഹാളില്‍ നടന്ന യോഗത്തില്‍ യൂനിയന്‍ പ്രസിഡന്റ് പി ടി അജയ് മോഹന്‍ അധ്യക്ഷതവഹിച്ചു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കരുണാകരപിള്ള മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ആര്‍ രവികുമാര്‍, ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗം എന്‍ രാജു, മണ്ഡലം പ്രസിഡന്റ് ഒ കെ ആര്‍ മണികണ്ഠന്‍, യുഡിഎഫ് ചെയര്‍മാന്‍ ശശി വാറണാട്ട്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ അഡ്വ. എ സുരേശന്‍, അഡ്വ. കെ ഗോപിനാഥന്‍, കെ കുഞ്ഞുണ്ണി, സി അശോകന്‍, പി കെ സുധാകരന്‍, കൂടാതെ യൂനിയന്‍ ഭാരവാഹികളായ ടി വി കൃഷ്ണദാസ്, കെ പ്രദീപ്കുമാര്‍, കെ ശിവന്‍, സി വി സുബ്രഹ്മണ്യന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ബി മോഹന്‍കുമാര്‍, വൈസ് പ്രസിഡണ്ട് ടി കെ ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it