palakkad local

കൊടക്കാട്ടുപറമ്പ് പള്ളി മദ്‌റസാ റോഡ് പൊളിച്ചിട്ട നിലയില്‍

പട്ടാമ്പി: കൊടക്കാട്ടുപറമ്പ് പള്ളി മദ്‌റസ റോഡ് പൊളിച്ചിട്ട നിലയില്‍. വിളയൂര്‍ പഞ്ചായത്തിലെ കരിങ്ങനാട് കുണ്ട് കൊടക്കാട്ടുപറമ്പ് പ്രദേശത്തേക്കുള്ള പഞ്ചായത്ത് റോഡ് പൊളിച്ചിട്ടതോടെ യാത്രക്കാരും വാഹനയാത്രികരും ദുരിതത്തിലായി. റോഡ് പൊളിച്ച മണ്ണും കല്ലും നടുറോഡിലായതോടെ പ്രദേശവാസികള്‍ക്കു കാല്‍നട യാത്ര ചെയ്യാന്‍ പോലുമാകാതെ ബുദ്ധിമുട്ടിലായി. ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.
ഇരു ചക്രവാഹനങ്ങളും കാറും പ്രധാന റോഡില്‍ നിര്‍ത്തിയിട്ടാണ് ഇപ്പോള്‍ വീടണയുന്നത്. റമദാന്‍ കാലത്ത് കൊടക്കാട്ടുപറമ്പ് പള്ളിയിലേക്കു പ്രാര്‍ഥനയ്ക്കു പോകാന്‍ നിവൃത്തിയില്ലാതെ വിശ്വാസികളും യാത്രാക്ലേശം നേരിടുന്നതായാണു പരാതി. അഴുക്കു ചാലിനു മുകളില്‍ സ്ലാബിട്ടു റോഡ് വീതി കൂട്ടാനാണ് റോഡ് പോളിച്ചിട്ടതെന്നാണു പറയുന്നത്. എന്നാല്‍ കൊടക്കാട്ടുപറമ്പ് പ്രദേശത്ത് റോഡ് പൊളിച്ചിട്ട വിവരം അറിയില്ലെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it