കൊച്ചുവേളി-ബാനസ്വാധി ഹംസഫര്‍ എക്‌സ്പ്രസ് ഈ മാസം 20 മുതല്‍

കൊച്ചി: കൊച്ചുവേളി-ബാനസ്വാധി ഹംസഫര്‍ എക്‌സ്പ്രസ് ഈ മാസം 20 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നു സതേണ്‍ റെയില്‍വേ അറിയിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം കൊച്ചുവേളിയില്‍ നിന്നു ബാനസ്വാധിയിലേക്കും രണ്ടു ദിവസം ബാനസ്വാധിയില്‍ നിന്നു കൊച്ചുവേളിയിലേക്കുമാണു തീവണ്ടി സര്‍വീസ് നടത്തുക. 20നു രാവിലെ 11നു കൊച്ചുവേളിയില്‍ നിന്നാരംഭിക്കുന്ന പ്രത്യേക തീവണ്ടി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഫഌഗ് ഓഫ് ചെയ്യും.
ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിനിന് കൊല്ലം (12.08), ചെങ്ങന്നൂര്‍ (1.18), കോട്ടയം (1.47), എറണാകുളം ടൗണ്‍ (3.00), തൃശൂര്‍ (4.28), പാലക്കാട് (6.02), കോയമ്പത്തൂര്‍ (7.48), ഈറോഡ് (9.20), സേലം (10.20), ബംഗാരപ്പേട്ട് (പുലര്‍ച്ചെ 1.40), വൈറ്റ്ഫീല്‍ഡ് (പുലര്‍ച്ചെ 2.20), കൃഷ്ണരാജപുരം (പുലര്‍ച്ചെ 2.30) എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. തുര്‍ന്നുള്ള ദിവസങ്ങളിലും ഈ സ്റ്റോപ്പുകളില്‍ ട്രെയിന്‍ നിര്‍ത്തും. എന്നാല്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റമുണ്ടായിരിക്കും. ആഴ്ചയില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും വെള്ളി ഞായര്‍ ദിവസങ്ങളില്‍ ബാനസ്വാധിയില്‍ നിന്നും കൊച്ചുവേളിയിലേക്കുമായിരിക്കും സര്‍വീസ്. കൊച്ചുവേളിയില്‍ നിന്നു വൈകീട്ട് 6.05 നും ബാനസ്വാധിയില്‍ നിന്നും രാത്രി ഏഴിനും യാത്ര പുറപ്പെടും. കൊച്ചുവേളിയി ല്‍ നിന്നും വൈകീട്ട് 6.05ന് പുറപ്പെടുന്ന തീവണ്ടി കൊല്ലം (6.58), ചെങ്ങന്നൂര്‍ (7.53), കോട്ടയം (9.13), എറണാകുളം ടൗണ്‍ (10.33), തൃശൂര്‍ (11.48), പാലക്കാട് (പുലര്‍ച്ചെ 12.57), കോയമ്പത്തൂര്‍ (പുലര്‍ച്ചെ 2.45), ഈറോഡ് (പുലര്‍ച്ചെ 4.15), സേലം (പുലര്‍ച്ചെ 5.30), ബംഗാരപ്പേട്ട് (രാവിലെ 8.43), വൈറ്റ്ഫീല്‍ഡ് (രാവിലെ 9.30), കൃഷ്ണരാജപുരം (രാവിലെ 9.48) എത്തിച്ചേരുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്വാധിയില്‍ നിന്നും രാത്രി ഏഴിനു പുറപ്പെടുന്ന ട്രെയിന്‍ ശനി, തിങ്ക ള്‍ ദിവസങ്ങളില്‍ രാവിലെ 9.05ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. ഉദ്ഘാടന സര്‍വിസീനു ശേഷം ബാനസ്വാധിയില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള ആദ്യ സര്‍വീസ് 21നും കൊച്ചുവേളിയില്‍ നിന്നും ബാനസ്വാധിയിലേക്കുള്ള സര്‍വീസ് 25 മുതലും ആരംഭിക്കും.

Next Story

RELATED STORIES

Share it