ernakulam local

കൊച്ചി കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി



വൈപ്പിന്‍: കൊച്ചി കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. എളങ്കുന്നപ്പുഴ പുക്കാട് റോഡില്‍ വാടകയ്ക്കു താമസി—ക്കുന്ന അടുവാക്കല്‍ ജോര്‍ജിന്റെ മകന്‍ ആസ്റ്റല്‍ ജോര്‍ജ്(17) നെയാണ്— കാണാതായത്. പെരുമ്പിള്ളി മറെല്ലൊ പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കര്‍ത്തേടം ചുങ്കം ബോട്ട്— ജെട്ടിക്കു സമീപം രാവിലെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ആസ്റ്റലിനെ പത്തോടെയാണ് കാണാതാവുന്നത്. സ്‌കൂളില്‍ കായിക മേളയായതിനാല്‍ ക്ലാസുണ്ടായിരുന്നില്ല. എട്ടു കൂട്ടുകാരുമായി കുറിച്ചിപാടത്ത്് എത്തിയ സംഘം വന്‍തോതില്‍ പായല്‍ കണ്ടതിനെ തുടര്‍ന്ന്— ആദ്യം പുഴയിലിറങ്ങാന്‍ മടിച്ചു. തുടര്‍ന്ന് ദേശീയജലപാതയുടെ ബോയ വരെ നീന്തുന്നതിനിടയിലാണ് ആസ്റ്റല്‍ മുങ്ങിതാണത്. കോട്ടപ്പുറം-കൊല്ലം ദേശീയ ജലപാതയ്ക്കായി നാട്ടിയിട്ടുള്ള ബോയയില്‍ തൊട്ടു വരാം എന്നു പറഞ്ഞു ചാടിയ ആസ്റ്റല്‍ ബോയയ്ക്കു സമീപം എത്തിയപ്പോഴേക്കും വെള്ളത്തില്‍— താഴാന്‍ തുടങ്ങി. ഇതുകണ്ട്—കൂട്ടുകാരിലൊരാളായ സാമുവല്‍ പുഴയിലേക്കു ചാടി അടുത്തെത്തി പിടിച്ചെങ്കിലും ഇരുവരും താഴ്ന്നു പോവുകയായിരുന്നു. ഈ സമയം വഞ്ചിലെത്തിയ കര്‍ത്തേടം തറേപറമ്പില്‍ രവി സാമുവലിനെ രക്ഷപ്പെടുത്തി. ആസ്റ്റലിനെ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരു—ന്നവര്‍ രക്ഷപ്പെടുത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍ പാഴായ ശേഷം മാത്രമാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലിസും അഗ്നി-രക്ഷാ ദൗത്യ സേനയും മത്സ്യതൊഴിലാളികളും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പഞ്ചായത്തും പോലിസും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വൈകീട്ടോടെ നേവിയും തിരച്ചിലില്‍ പങ്കുചേര്‍ന്നു. ഇരുട്ടി തുടങ്ങിയതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്നും തിരച്ചില്‍ തുടരും. ആസ്റ്റലിന്റെ പിതാവ് ജോര്‍ജ് ബംഗലൂരുവിലും അമ്മ സിന്ധു ദുബൈലുമാണ് ജോലി ചെയ്യുന്നത്. സഹോദരന്‍ റെയ്ഷലിനും മുത്തശിക്കുമൊപ്പം പുക്കാട് ഇത്താക്ക് കവലയിലെ വാടകവീട്ടിലാണ് താമസം. എസ് ശര്‍മ്മ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it