Flash News

കൊച്ചിയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊച്ചിയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
X
[caption id="attachment_235149" align="aligncenter" width="560"] എറണാകുളം കലൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍. ഫോട്ടോ:ഷിയാമി തൊടുപുഴ [/caption]

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. കോതമംഗലം സ്വദേശി ശ്യാം ആണ് മൂവാറ്റുപുഴയില്‍ വെച്ച് പോലീസിന്റെ പിടിയിലയാത്. ഇയാളെ ഉടന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് എറണാകുളത്തെത്തിക്കും.
ഇന്ന് രാവിലെ 6.45 ഓടെ എറണാകളം ദേശാഭിമാനി ജംഗ്ഷനു സമീപമാണ് സംഭവം.കൊച്ചിയിലെ സ്വകാര്യ ലാബില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയും കൂട്ടുകാരിയും ചേര്‍ന്ന് ജോലിക്കു പോകുന്ന സമയത്ത് ബൈക്കില്‍ എത്തിയ യുവാവ് ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ വിളിച്ചു പുറത്തിറക്കുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണം നടന്നത്. യുവതിയുടെ അലര്‍ച്ച കേട്ട്  സമീപത്തുളള ജിംനേഷ്യത്തിലുണ്ടായിരുന്ന യുവാവ് എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. പെണ്‍കുട്ടിയെ നിലത്തു ചവിട്ടി വീഴ്്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശ്യാം യുവതിയുടെ കഴുത്ത് അറുക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഇദ്ദേഹം ബഹളമുണ്ടാക്കുകയായിരുന്നു. ഇദ്ദേഹം വരുന്നതുകണ്ട് ശ്യാം ബൈക്കില്‍ രക്ഷപെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂട്ടുകാരിയും ഇദ്ദേഹവും ചേര്‍ന്നാണ് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തിലും കാലിനും പരിക്കേറ്റിട്ടുണ്ട്.
ശ്യാമും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇവരുടെ വിവാഹത്തിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
Next Story

RELATED STORIES

Share it