Flash News

കൊച്ചിയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

കൊച്ചിയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
X


കൊച്ചി: കൊച്ചി കലൂരില്‍ പെണ്‍കുട്ടിയെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശി ചിത്തിര എന്ന യുവതിക്കാണ് വെട്ടേറ്റത്. യുവതിയുടെ കഴുത്തിനു പുറകിലും തുടയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.45ഓടെയായിരുന്നു സംഭവം. ഓട്ടോയില്‍ വരികയായിരുന്ന യുവതിയെ കലൂരില്‍ വച്ച് ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കോതമംഗലം സ്വദേശി ശ്യാം എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായിരുന്ന യുവതിയുമായുള്ള വിവാഹാലോചന മുടങ്ങിയതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നിരന്തരം യുവതിയെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it