കൈക്കൂലി: മോഹനന് പിള്ളയുടെ ജാമ്യാപേക്ഷ തള്ളി
BY Sumeera SMR13 Jun 2016 7:40 PM GMT
Sumeera SMR13 Jun 2016 7:40 PM GMT
മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂവാറ്റുപുഴ ആര്ഡിഒയായിരുന്ന വി ആര് മോഹനന് പിള്ളയുടെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി.
കഴിഞ്ഞ മാസം 30ന് ചേംബറില്‍വച്ച് മൂവാറ്റുപുഴ വീട്ടൂര്‍ വാരിക്ലായില് മാത്യു ഡാനിയേലില്‍നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മോഹനന് പിള്ള വിജിലന്‍സിന്റെ പിടിയിലായത്. തുടര്‍ന്ന് ഈമാസം നാലാം തിയ്യതിവരെ ഇയാളെ റിമാന്‍ഡ് ചെയ്ത് കോടതി മൂവാറ്റുപുഴ ജയിലിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍, മൂന്നാം തിയ്യതി ഇദ്ദേഹത്തെ പോലിസ് കോടതിയില്‍ ഹാജരാക്കിയത് ഏറെ വിവാദമായിരുന്നു. ഒരുദിവസം മുമ്പ് ഹാജരാക്കിയതിന് ജയില്‍ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇന്നലെ ഹാജരാക്കിയ ആര്‍ഡിഒയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27വരെ നീട്ടി ജഡ്ജി പി മാധവന് ഉത്തരവിട്ടു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT