കേസുകളുടെ കാലതാമസത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: കേസുകളുടെ കാലതാമസത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വ്യാഴാഴ്ച കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കേസുകള്‍ക്കുണ്ടാവുന്ന കാലതാമസത്തെ അദ്ദേഹം വിമര്‍ശിച്ചത്. ഭരണഘടനാപരമായതോ പൗരന്‍മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോ അസാധാരണ തരത്തിലുള്ളതോ ആയ വിധികള്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടാവുന്നില്ലെന്ന് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. കൂടെ പ്രവര്‍ത്തിക്കുന്ന മറ്റു ജഡ്ജിമാര്‍ക്കും ഇതേ അഭിപ്രായമാണെന്നും ഗൊഗോയ് പറഞ്ഞു. 10 വര്‍ഷത്തിലേറെയായി വാദം തുടരുന്ന ഒരു കേസ് പരിഗണിക്കവെയാണ് ഗൊഗോയ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. ആര്‍ക്കു വേണമെങ്കിലും ആവശ്യമുള്ളപ്പോള്‍ ഉത്തരവുകള്‍ ലഭിക്കുന്ന ഒരിടമായി സുപ്രിംകോടതി മാറിയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ അതീവ ദുഃഖിതനാണെന്നും ഗൊഗോയ് പറഞ്ഞു.

Next Story

RELATED STORIES

Share it