kannur local

കേസരി പുരസ്‌കാരം സച്ചിദാനന്ദന്



കണ്ണൂര്‍: വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ നാലാമത് കേസരി നായനാര്‍ പുരസ്‌കാരം കവിയും വിമര്‍ശകനും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ സച്ചിദാനന്ദന്. ഡോ. കെ പി മോഹനന്‍, ഇ പി രാജഗോപാലന്‍, ഡോ. അംബികാസുതന്‍ മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 26ന് മാതമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി സത്യപാലന്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം, പി വി ബാലന്‍, കെ വി സുനില്‍കുമാര്‍, കേസരിയുടെ പേരമകന്‍ കെ ടി പ്രഹ്ലാദന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it