കേരള രാഷ്ട്രീയം മലീമസമാവുന്നു: ഇ അബൂബക്കര്‍
BY swapna en29 Jan 2016 5:39 AM GMT
swapna en29 Jan 2016 5:39 AM GMT
പത്തനംതിട്ട: ഒരു സ്ത്രീയെ ചുറ്റിപ്പറ്റി കേരള രാഷ്ട്രീയം മലീമസമാവുകയാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബുബക്കര്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്നും ജയിച്ച എസ്ഡിപിഐ ജനപ്രതിനിധികള്‍ക്കായി നല്കിയ സ്വീകരണസമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ വലിയ മൂല്യച്യുതിയുടെ ലക്ഷണമാണ് തുറന്നുകാണിക്കുന്നത്. മന്ത്രിമാര്‍ മാണിയും ബാബുവും രാജിവച്ചു. ആത്മാഭിമാനമെന്നൊന്നുണ്ടെങ്കില് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണം. എന്നാല്‍, രാജിയില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പിന്നില്‍ മാത്രമല്ല മുന്നിലും കളിയുണ്ടെന്നും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കുമെതിരായ ആരോപണങ്ങള്‍ കേട്ട് കേരളം ലജ്ജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT