kozhikode local

കേരള മുസ്‌ലിം ചരിത്രം പെളിച്ചെഴുത്തിന് വിധേയമാക്കണം: ഹിസ്റ്ററി കോണ്‍ഗ്രസ്ഫ

റോക്ക്: പാശ്ചാത്യ ചരിത്രകാരന്‍മാരുടെ രചനാ സങ്കേതങ്ങളും മാതൃകകളും പിന്തുടര്‍ന്ന് രചിക്കപ്പെട്ടകേരള മുസ്‌ലിങ്ങളുടെ ചരിത്രം പെളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച കേരള ഹിസ്റ്ററി കോണ്‍ഗ്രസ് മൂന്നാം വാര്‍ഷിക സമ്മേളന പാനല്‍ ചര്‍ച്ച അഭിപ്രയപ്പെട്ടു. കൊളോണിയല്‍ പൂര്‍വ കാലത്ത് തന്നെ വാണിജ്യപരമായും സംസ്‌കാരികപരമായും വളര്‍ന്നു വന്ന ലോക വ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്നു മലബാര്‍. എന്നാല്‍ ഇക്കാലത്തെ മിക്ക പാശ്ചാത്യ രചനകളിലും മലബാറിലെ മുസ്‌ലീംകളുടെ ചരിത്ര രചനക്ക് ഉപോല്‍ബലകമായ തെളിവുകള്‍ ലഭ്യമല്ലെന്നാണ് രേഖപ്പെടുത്തിയത്. സാമൂഹിക ശാസ്ത്രത്തിലെ പുതിയ സങ്കേതങ്ങളും മാതൃകകളും അവലംബിച്ച് കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിലെ ചരിത്രം പുനര്‍ നിര്‍മിക്കേണ്ടതുണ്ട്. സ്റ്റീഫന്‍ ഡെയില്‍, ആര്‍ ഇ മില്ലര്‍ തുടങ്ങിയ പണ്ഡിതന്‍മാരുടെ രചനകളെ ആധികാരികമായി കണക്കാക്കുന്ന പ്രവണത തിരുത്തപ്പെടേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.  മാധ്യമപ്രവര്‍ത്തകനായ വെങ്കടേഷ് രാമകൃഷ്ണ്‍, ഡോ. കെ എന്‍. ഗണേശ്, പ്രാഫ.കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ. രാജേഷ് കോമത്ത്, ഡോ. കെ എസ് ഗണേഷ് സംബന്ധിച്ചു. സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  കേരള ഹിസ്റ്ററി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഡോ. പി പി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, കോളജ് പ്രിന്‍സിപ്പാള്‍ പ്രഫ. ഇപി ഇമ്പിച്ചിക്കോയ, കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ടി മുഹമ്മദാലി, ഡോ. സി ഉമ്മര്‍, കോളജ് യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ മിന്ന ഫര്‍സാന സി സംസാരിച്ചു.
Next Story

RELATED STORIES

Share it