Flash News

കേരള പോലിസ് ഗുണ്ടാ സംഘങ്ങളേക്കാള്‍ അധപ്പതിച്ചു: എം കെ മനോജ് കുമാര്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ കേരളത്തിലെ പോലിസ് ഗുണ്ടാ സംഘങ്ങളേക്കാള്‍ അധപ്പതിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പറഞ്ഞു. കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേരളത്തിലെ പോലിസ് ഗുണ്ടകളുടെയും ഗുണ്ടാപ്പണി എടുത്തുകൊണ്ടിരിക്കുന്ന ഡിവൈഎഫ്‌ഐയുടെയും സിപിഎം നേതാക്കളുടെയും ചൊല്‍പ്പടിക്കു നില്‍ക്കുന്ന അടിമകളായി മാറിയിരിക്കുകയാണ്. ഇതിന് എല്ലാവിധ ആശിര്‍വാദവും നല്‍കുന്ന രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു കൊല്ലുന്ന ക്വട്ടേഷന്‍ സംഘങ്ങളായി ആഭ്യന്തരവകുപ്പു മാറിയിരിക്കുന്നു. വര്‍ഷാവര്‍ഷം പോലിസിലെ ക്രിമിനലുകളുടെ ലിസ്റ്റ് എടുക്കുന്നതിന് പകരം ഇത്തരക്കാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും പോലിസിലെ രാഷ്ട്രീയം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം വേലുശ്ശേരി, സെക്രട്ടറി ഷബീര്‍ ആസാദ്, ജലീല്‍ കരമന സംസാരിച്ചു.
Next Story

RELATED STORIES

Share it