Flash News

കേരളാ കോണ്‍ഗ്രസ് വീണ്ടും യുഡിഎഫിലേക്ക്

കേരളാ കോണ്‍ഗ്രസ് വീണ്ടും യുഡിഎഫിലേക്ക്
X
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്തുന്നതായി സൂചന. യുഡിഎഫ് നേതാക്കളും ജോസ് കെ മാണിയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്നാണ് വിവരം. അതേസമയം,കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിന് ജയിപ്പിക്കാനാവുന്ന ഒരു സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയേക്കും. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന് കെ എം മാണി വിഭാഗം രാജ്യസഭാ സീറ്റെന്ന ഉപാധിയാണ് മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അന്ന് യുഡിഎഫ് തത്ത്വത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മാണി യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറായത്.



സീറ്റ് ലഭിക്കുകയാണെങ്കില്‍  ജോയ് എബ്രഹാമിനെ തന്നെ വീണ്ടും രാജ്യസഭയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ കോണ്‍ഗ്രസ്സിലെ തര്‍ക്കത്തിനും മാണിയുടെ യുഡിഎഫ് പ്രവേശനത്തിനുമുള്ള തടസ്സങ്ങള്‍ നീക്കാമെന്നാണ് കരുതുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുമാണ് മുന്‍കൈ എടുത്തത്. ഐഎസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അനൂകൂല സൂചന കിട്ടി. പികെ കുഞ്ഞാലിക്കുട്ടിയും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ കേരള ഹൗസിലെത്തി ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടു. രാഹുല്‍ഗാന്ധി ജോസ്  മാണിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതോടെ മുന്നണിപ്രവേശനം ഉറപ്പാകുകയായിരുന്നു.
Next Story

RELATED STORIES

Share it