Flash News

കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണം : പി സി ജോര്‍ജ്



കോട്ടയം: ജന്‍മലക്ഷ്യങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കര്‍ഷകരെയും മതന്യൂനപക്ഷങ്ങളെയും ഇനിയും അവഹേളിക്കാതെ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടതായി കെ എം മാണിയും പി ജെ ജോസഫും പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ്. ജന്‍മദിനത്തിന്റെ ആഘോഷം സംഘടിപ്പിച്ച് കര്‍ഷകരുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും ദുരിതം ആഘോഷിക്കാതിരിക്കാന്‍ ഇവര്‍ കനിവു കാട്ടണം. എന്തു നന്‍മയാണ് കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കേരളാ കോണ്‍ഗ്രസ്  മൂലമുണ്ടായതെന്നു ചോദിച്ചാല്‍ ഇവരുടെയൊക്കെ കുടുംബങ്ങളിലെ സ്ത്രീകള്‍ ചൂലെടുക്കുന്ന സാഹചര്യം കാണാതിരിക്കാനാവില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരളാ തൊഴിലാളിപക്ഷം സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മച്ചന്‍ കൂറ്റനാലിന്റെ അധ്യക്ഷതയില്‍ മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്‍, സെബി പറമുണ്ട, ആന്റണി മാര്‍ട്ടിന്‍, ജോസ് ടി ജോസ്, സെബി പറമുണ്ട, മാത്യു കൊട്ടാരം, മാത്യു വേഗത്താനം സംസാരിച്ചു.
Next Story

RELATED STORIES

Share it