Flash News

കേരളബാങ്ക് : പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്-യുഡിഎഫ്



തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള ബാങ്ക് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തോട് യുഡിഎഫിനുള്ള എതിര്‍പ്പില്‍ പുനര്‍വിചിന്തിനം ഉണ്ടായിട്ടുണ്ടെന്ന തരത്തിലുള്ള വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശം യുഡിഎഫ് എതിര്‍ത്തിട്ടുള്ളതാണ്. ബാങ്കിന്റെ രൂപീകരണത്തിന് വേണ്ടി നിയോഗിച്ച ശ്രീറാം കമ്മിറ്റി റിപോര്‍ട്ട് എന്താണെന്ന് കേരള ജനതയ്ക്ക് ഇപ്പോഴും അറിയില്ല. ശ്രീറാം കമ്മിറ്റി തെളിവെടുപ്പില്‍ കേരളത്തിലെ സഹകാരികള്‍ ഒന്നടങ്കം  ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 14 ജില്ലാ സഹകരണ ബാങ്കുകളും കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ലാണ്. പലതരത്തിലുള്ള പഠനങ്ങള്‍ നടത്തിയപ്പോഴും അത് അങ്ങനെ തന്നെ തുടരേണ്ടതാണെന്ന്  ബോധ്യപ്പെട്ടിട്ടുമുള്ളതാണ്. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അവാകാശപ്പെട്ടിരുന്ന എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ചപ്പോള്‍ ഉണ്ടായ വിടവ് നികത്താന്‍  സര്‍ക്കാരിന് ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാറ്റൊരു വാണിജ്യ ബാങ്ക് ആരംഭിക്കേണ്ടതാണ്. അതിനു പകരം കേവല രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ള ജില്ലാ ബാങ്ക് സമ്പ്രദായം അവസാനിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ യുഡിഎഫ് ശക്തമായി എതിര്‍ക്കുന്നുവെന്നും തങ്കച്ചന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it