കേരളത്തോടുള്ള പക; മോദി കാരണം വ്യക്തമാക്കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിലേക്ക് ഗണ്യമായ സംഭാവന ചെയ്യുന്ന കേരളത്തോട് പകയോടെ പെരുമാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന്് സിപിഐ ദേശീയ സെക്രട്ടറിയും എംപിയുമായ ബിനോയ് വിശ്വം.
കേരള പുനര്‍നിര്‍മാണത്തിന് സഹായം തേടി വിദേശത്തു പോവാന്‍ മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ കേരളവിരുദ്ധതയാണ് വീണ്ടും തെളിഞ്ഞത്. ഇത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണ്. പ്രളയക്കെടുതിയില്‍ മൊത്തം നഷ്ടമായ കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് 10,000 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇതില്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രത്തിന്റെ വാഗ്ദാനം.
സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്ന വിദേശരാജ്യങ്ങളുടെ മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കാനും കേന്ദ്രഗവണ്‍മെന്റ് മറന്നില്ല. ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള മലയാളികളെ കണ്ട് സഹായം തേടാനുള്ള മന്ത്രിമാരുടെ ദൗത്യത്തിനും ബിജെപി സര്‍ക്കാര്‍ വഴിമുടക്കിയിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ യജമാന-ഭൃത്യബന്ധങ്ങളായി കാണുന്ന ഈ നിലപാട് അംഗീകരിക്കാനാവില്ല. മന്ത്രിമാരുടെ യാത്ര വിലക്കിയ നിലപാട് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിനോയ് വിശ്വം ഇന്നലെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.ഇക്കാര്യത്തില്‍ പുനപ്പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it