Flash News

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത
X

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 55  കിമി വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട് .അറബിക്കടലിന്റെ മധ്യകിഴക്കന്‍, മധ്യപടിഞ്ഞാറന്‍ , തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യധയുണ്ട് . വിഴിഞ്ഞം മുതല്‍ കാസറഗോഡ് വരെ ഉയര്‍ന്ന തിരമാലകള്‍ക്കും (3 മുതല്‍ 3.3 മീറ്റര്‍ ഉയരം വരെ)  സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്  തീരങ്ങളില്‍ മല്‍സ്യബന്ധത്തിന്  പോകരുതെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.
Next Story

RELATED STORIES

Share it