Flash News

കേരളത്തില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന് രേഖ ശര്‍മ



തിരുവനന്തപുരം: കേരളത്തി ല്‍ നിര്‍ബന്ധിത മതം മാറ്റം മാത്രമല്ല മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മതം മാറ്റവുമായി ബന്ധപ്പെട്ട പതിനൊന്ന് പരാതികള്‍ ഡിജിപിക്ക് കൈമാറി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പിന്നില്‍ സാമ്പത്തിക സ്രോതസ്സുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായും രേഖ ശര്‍മ പറഞ്ഞു. ഡോ. ഹാദിയ സുരക്ഷിതയാണെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് മതം മാറ്റിയതായി ഹാദിയ പരാതിപ്പെട്ടിട്ടില്ല. ഹാദിയയെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാവാമെന്നും രേഖ ശര്‍മ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷനെയും രേഖ ശര്‍മ കുറ്റപ്പെടുത്തി.പാര്‍ട്ടി നേതാക്കള്‍ പറയുന്ന കാര്യങ്ങളാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അനുസരിക്കുന്നതെന്നും സ്വന്തം നിലപാടുകളില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതം മാറ്റുന്നതിനൊപ്പം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും രേഖ ശര്‍മ ആരോപിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവുമായും  രേഖ ശര്‍മ കൂടിക്കാഴ്ച നടത്തി. മകളെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ബിന്ദു അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു. സുപ്രിംകോടതിയില്‍ പരിഗണനയിലുള്ള ഹാദിയ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് രേഖ ശര്‍മ കേരളത്തിലെത്തിയത്.
Next Story

RELATED STORIES

Share it