Flash News

കേരളത്തില്‍ ഏകാധിപത്യ ഭരണമെന്ന്എം എം ഹസന്‍



തിരുവനന്തപുരം: കേരളത്തില്‍ ഏകാധിപത്യ ഭരണമാണു നടക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാത ശൈലിക്കുമെതിരേ ഐഎന്‍ടിയുസി കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ ശൈലി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു വകുപ്പുകളെയും നിയന്ത്രിക്കുന്നു. മന്ത്രിമാര്‍ പേരിനു മാത്രമാണ്. സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി. തൊഴിലാളിവര്‍ഗ സര്‍ക്കാരെന്ന അവകാശവാദം ഉന്നയിക്കുകയും മുതലാളിമാര്‍ക്കു വേണ്ടി ഭരണം നടത്തുകയുമാണു സംസ്ഥാന സര്‍ക്കാരെന്നും എം എം ഹസന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയും കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it