Flash News

കേരളത്തിലെ പ്രചാരണത്തിന് ബിജെപിക്ക് കൃത്യമായ അജണ്ട: യെച്ചൂരി

കേരളത്തിലെ പ്രചാരണത്തിന് ബിജെപിക്ക് കൃത്യമായ അജണ്ട: യെച്ചൂരി
X

ന്യൂഡല്‍ഹി: കേരളത്തിലെ പ്രചാരണത്തിന് ബിജെപിക്കും ആര്‍എസ്എസിനും കൃത്യമായ അജണ്ടയുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  മോദിസര്‍ക്കാരിനെതിരായി ഉയരുന്ന ജനരോഷത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആര്‍എസ്എസും ബിജെപിയും ആക്രമണങ്ങളും നുണപ്രചാരണവും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനും ബിജെപിക്കും ജനാധിപത്യപരമായ രീതിയില്‍ മറുപടി നല്‍കും. സംഘപരിവാരത്തിന്റെ ആക്രമണങ്ങള്‍ക്കും കുപ്രചാരണത്തിനും എതിരായി ഒക്ടോബര്‍ ഒന്‍പതിനു അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രതിഷേധദിനം ആചരിക്കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.
Next Story

RELATED STORIES

Share it