Idukki local

കേരളത്തിലെ ആദ്യ പഠനവീട് മറയൂരില്‍



മറയൂര്‍: പാര്‍ശ്വല്‍ക്കരിക്കപ്പെടാതെ സാക്ഷരത നേടണമെന്ന ലക്ഷ്യത്തോടെ കേരളത്തിലാദ്യമായി നടപ്പാക്കിയ വിദ്യാര്‍ത്ഥി സൗകൃത ഷെല്‍റ്റര്‍ (പഠന വീട്) മറയൂര്‍ നാച്ചിവയലില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. വ്യത്യസ്ഥ സാഹചര്യങ്ങളാല്‍ ഇടയ്ക്ക് വച്ച് പഠനം ഉപേക്ഷിച്ചവര്‍ക്കായും ആദിവാസി മേഖലയിലുള്ളവരെ ഉന്നത പഠന നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തില്‍ എസ്.എസ്.എ നടപ്പാക്കുന്ന പദ്ധതിയാണ്  പഠന വീട്.  ഈ പദ്ധതി എല്ലാ ജില്ല കളിലും നടപ്പാക്കുമെന്നും പ്രദേശിക തലത്തില്‍ തദ്ദേശ സ്വയം ഭരണകൂടം സ്ഥലം കണ്ടെത്തി തന്നാല്‍ സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള തുക സര്‍ക്കാര്‍ വകയിരുത്തുമെന്നും ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യസം ലഭിക്കുന്നതിന് മുന്‍കൈഎടുക്കേണ്ടത് ഭരണ കൂടത്തിന്റേയും സമൂഹത്തിന്റ കടമയാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ എസ്.രാജേന്ദ്രന്‍, എസ്.എസ്.എ സ്‌റ്റേറ്റ് അഡീഷ്‌നല്‍ ഡയറക്ടര്‍ അനില ജോര്‍ജ് , ജില്ല പ്രോജക്ട് ഓഫീസര്‍ ജോര്‍ജ് ഇഗ്നേഷ്യ, കാന്തല്ലൂര്‍ പഞ്ചായത്ത്് പ്രസിഡന്റ് ഡെയ്‌സി റാണി എന്നിവര്‍ സന്നിഹിതരായിരുന്നു. അതേസമയം, കോവില്‍ക്കടവ് സെന്റ് പയസ് സ്‌കൂളിലെ വിദ്യാര്‍ഥികളോടൊപ്പവും മന്ത്രി അല്‍പ്പനേരം ചിലവഴിച്ചു.
Next Story

RELATED STORIES

Share it