kozhikode local

കേബിളുകള്‍ കേടായി; നാദാപുരത്ത് സിസിടിവി കാമറകള്‍ കണ്ണടച്ചു

നാദാപുരം: കേബിളുകള്‍ തകരാറിലായതോടെ നാദാപുരത്തെ സിസിടിവി കണ്ണടച്ചു. .ഇ കെ വിജയന്‍ എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നാദാപുരം ടൗണിലെ അഞ്ചിടങ്ങളിലായി 12 കാമറകള്‍ സ്ഥാപിച്ചത്.
നാദാപുരം കണ്‍ട്രോള്‍ റൂം സ്‌റ്റേഷനിലാണ് ക്യാമറകളുടെ നിയന്ത്രണം. ഇ കെ വിജയന്‍ എംഎല്‍എ 2015 നവമ്പര്‍ 28 ന് ഉദ്ഘാടനം ചെയ്ത കാമറ സിസ്റ്റം രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് കാമറകള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച കേബിളുകള്‍ തകരാറിലായത് .കേബിളുകളുടെ അറ്റകുറ്റ പണികള്‍ നടത്താന്‍ 25000 രൂപയെങ്കിലും വേണ്ടിവരും . സിസിടിവി സ്ഥാപിച്ചതോടെ നാദാപുരം ടൗണിലും മറ്റുമുളള അക്രമ പ്രവര്‍ത്തനത്തിനും മറ്റും ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നു.
കല്ലാച്ചി ടൗണിലും മറ്റും സിസിടിവി സ്ഥാപിക്കാന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എംപി പത്ത് ലക്ഷം രൂപയും നാദാപുരം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സൂപ്പി നരിക്കാട്ടേരി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപയും അനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഫണ്ട് ലഭിക്കാത്തതിനാല്‍ കല്ലാച്ചിയിലും മറ്റും സിസിടിവി സ്ഥാപിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it