wayanad local

'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മല്‍സരിക്കുന്നു'



കല്‍പ്പറ്റ: നോട്ട് അസാധുവാക്കല്‍, ഇന്ധന വിലവര്‍ധന, മതേതരത്വത്തിനെതിരായ കടന്നുകയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിങ്ങനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മല്‍സരിക്കുകയാണെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍. മഹിളാകോണ്‍ഗ്രസ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ധന വിലവര്‍ധനവും ജിഎസ്ടിയും മൂലം ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. പാചകവാതക വിലവര്‍ധനവിലൂടെ സാധാരണക്കാരായ ജനങ്ങളെ പോലും മോദി സര്‍ക്കാര്‍ ദുരിതത്തിലാക്കി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കേരളത്തിലെ കാര്യവും മറിച്ചല്ല. കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ക്ക് വരെ രക്ഷയില്ലാത്ത സാഹചര്യമാണ്. നിയമനടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാരാവട്ടെ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ റോഷന്‍, കെ സി റോസക്കുട്ടിടീച്ചര്‍, എന്‍ ഡി അപ്പച്ചന്‍,  ശോഭനകുമാരി, പി വി ബാലചന്ദ്രന്‍, സി പി വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, വി എ മജീദ്, പി പി ആലി, ജി വിജയമ്മ ടീച്ചര്‍, എലിസബത്ത് ടീച്ചര്‍, ശകുന്തള ഷണ്‍മുഖന്‍, മാര്‍ഗരറ്റ് തോമസ്, സരള ഉണ്ണിത്താന്‍, സുജയ വേണുഗോപാല്‍, സി പി പുഷ്പലത, മേരി തോമസ്, ഉഷ കാവുങ്കല്‍, എ എം ശാന്തകുമാരി  സംസാരിച്ചു. അഡ്വ. ജി ബബിത, അഡ്വ. എം വേണുഗോപാല്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it