Flash News

കേന്ദ്ര റെയില്‍വേ പദ്ധതി ഉദ്ഘാടനം കേരളത്തെ അറിയിക്കുന്നില്ല



തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനെതിരേ സംസ്ഥാനത്തിന്റെ പ്രതിഷേധം. അടുത്തിടെ കേരളത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട പല റെയില്‍വേ പദ്ധതികളുടെ ചടങ്ങും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കുന്ന റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ കേരള സര്‍ക്കാരിനെ അറിയിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മന്ത്രി ജി സുധാകരന്‍ കത്തയച്ചു. നിര്‍മാണം പൂര്‍ത്തിയായ പുനലൂര്‍-ചെങ്കോട്ട പാതയില്‍ പാലരുവി എക്‌സ്പ്രസ് ട്രെയിനിന്റെ ഫഌഗ്ഓഫ് ചെയ്യുന്ന ചടങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാനും ചടങ്ങിലേക്ക് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയെ ക്ഷണിക്കുന്നതിനും ഇന്ത്യന്‍ റെയില്‍വേ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഇതു സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് കാണിക്കുന്നത്. റെയില്‍വേയുടെ പരിപാടികള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു
Next Story

RELATED STORIES

Share it