കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ജനങ്ങളോട് മാപ്പു പറയണം: എസ്ഡിപിഐ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ പിന്‍വലിച്ചു തിരഞ്ഞെടുപ്പു കമ്മീഷന്‍ ജനങ്ങളോട് മാപ്പു പറയണമെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകളാണു കഴിഞ്ഞദിവസങ്ങളില്‍  പുറത്തുവന്നത്. വോട്ടെടുപ്പ് സമയത്തു കണ്ട അപാകതകള്‍ സാങ്കേതിക തകരാറെന്നു പറഞ്ഞു തള്ളിക്കളഞ്ഞ അധികൃതര്‍ ജനഹിതെത്ത അല്‍പം പോലും ബഹുമാനിക്കാന്‍ തയ്യാറല്ലെന്നു തെളിയിക്കുകയാണു ചെയ്തത്. എല്ലാ സാങ്കേതിക തകരാറുകളും ബിജെപിക്ക് അനുകൂലമായി വരുന്നത് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയാതെയാവാന്‍ വഴിയില്ലെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് എ സഈദ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടന്നിടത്താണു ബിജെപി വന്‍ വിജയം നേടിയത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടത്തെല്ലാം മറ്റു പാര്‍ട്ടികള്‍ക്കാണു വിജയം. തിരഞ്ഞെടുപ്പു കമ്മീഷന്‍ ജനങ്ങളെ വിഡ്ഢികളാക്കരുത്. ഇന്ത്യയില്‍ ജ നാ ധിപത്യത്തെ കൊല ചെയ്യുന്നതിന് അതിന്റെ കാവല്‍ക്കാര്‍ തന്നെ കാര്‍മികത്വം വഹിക്കരുതെന്നും സഈദ് പറഞ്ഞു.രാജ്യത്തെ ജനങ്ങള്‍ക്കു ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം തെരഞ്ഞെടുപ്പു കമ്മീഷന്‍ സൃഷ്ടിക്കാതിരിക്കണം. വോട്ടിങ് യന്ത്രത്തിന്റെ പുതിയ പതിപ്പുകള്‍ കൊണ്ടുവരുന്നതു തട്ടിപ്പിനുള്ള അവസരം നീ ട്ടി ക്കൊടുക്കുന്നതിനു മാത്രമേ ഉപകരിക്കൂ. കോടിക്കണക്കിനു രൂപ ചെലവാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടേണ്ട ആവശ്യം കമ്മീഷനില്ല. രാജ്യത്തെ ജനങ്ങള്‍ക്കു വിശ്വാസമില്ലാത്ത വോട്ടിങ് മെഷീനുകള്‍ പിന്‍വലിച്ച് കമ്മീഷന്‍ ജനങ്ങളോട് മാപ്പുപറയണം- എ സഈദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it