കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും: കലക്ടര്‍
BY kasim kzm23 Jun 2018 5:05 AM GMT
kasim kzm23 Jun 2018 5:05 AM GMT
പത്തനംതിട്ട: ജില്ലയ്ക്ക് ലഭിച്ച മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പന്ന്യാലി ഗവണ്മെന്റ് യുപി സ്കൂള്‍ കേന്ദ്രീകരിച്ച് കോന്നി കേന്ദ്രീയവിദ്യാലയം ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഈ സ്കൂളില്‍ കേന്ദ്രീയ വിദ്യാലയം കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഗ്രാമപ്പഞ്ചായത്തും രക്ഷാകര്ത്തൃസംഘടനയും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ കോന്നി അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിലെ കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി. യോഗ തീരുമാന പ്രകാരം ഇന്നലെ തന്നെ ജില്ലാ കലക്ടര്‍ അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിലെ കെട്ടിടം പരിശോധിച്ചു.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അടൂര്‍ പ്രകാശ്, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എഡിഎം പിറ്റിഎബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ജി അനിത, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്, കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ഗ്രാമപഞ്ചായത്തംഗം എന്‍ എന്‍ രാജപ്പന്, വിവിധ ഉദ്യോഗസ്ഥ, രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT