കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജന്തര്‍ മന്ദറില്‍ സമരങ്ങള്‍ നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. സമാധാനപരമായി സമരം ചെയ്യാനുള്ള പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിച്ചാണ് ജന്തര്‍ മന്ദറില്‍ നിന്ന് സമരക്കാരെ നീക്കം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മസ്ദൂര്‍ കിസാന്‍ ശക്തി സംഘട്ടന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. രാജ്യത്തെ ഭരണ സിരാകേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാവുന്നതും കാണാവുന്നതുമായ ദൂരത്തായി മധ്യ ഡല്‍ഹിയിലൊ ന്യൂഡല്‍ഹിയിലൊ എന്തുകൊണ്ട് സമരങ്ങള്‍ അനുവദിച്ചുകൂട എന്ന് ഹരജിയില്‍ ചോദിക്കുന്നു.മസ്ദൂര്‍ കിസാന്‍ ശക്തി സംഘട്ടന് വേണ്ടി പ്രമുഖ അഭിഭാഷക അരുണ റോയിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, ക്രമസമാധാനം നിലനിര്‍ത്തുന്നതിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിലും പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനും ഇടയില്‍ സന്തുലിതത്വം പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it