Flash News

കേന്ദ്രം ഇന്ധനവില കുറയ്ക്കാന്‍ തയ്യാറായാല്‍ നികുതി കുറയ്ക്കുന്നത് ആലോചിക്കും



ന്യൂഡല്‍ഹി: ഇന്ധനവില കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കാന്‍ തയ്യാറായാല്‍ നികുതിയില്‍ കുറവു വരുത്തുന്നതിനെക്കുറിച്ച് സംസ്ഥാനം ആലോചിക്കുമെന്ന് ധമന്ത്രി തോമസ് ഐസക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡീസലിന് 14 രൂപയും പെട്രോളിന് 12 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. ഇതില്‍നിന്ന് രണ്ട് രൂപ കുറച്ചതുകൊണ്ട് കാര്യമില്ല. കൂട്ടിയ വില പൂര്‍ണമായും കുറയ്ക്കുകയാണെങ്കില്‍ മാത്രം കേരളം നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. വിമാന ഇന്ധനത്തിന് കേരളം വില കുറച്ചെങ്കിലും കേന്ദ്രം കൂട്ടാനാണ് തയ്യാറായത്.
Next Story

RELATED STORIES

Share it