Flash News

കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കണം

കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കണം
X


തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ചത്. താന്‍ കള്ളസ്വാമിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ നട്ടെല്ലുണ്ടെങ്കില്‍ അത് തെളിയിക്കണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി സുരേന്ദ്രന്‍ പറയുന്നത് കേട്ടു.തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത തന്നെ കള്ളസ്വാമി എന്ന് വിളിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. തന്നെക്കുറിച്ച് അറിയില്ലെങ്കില്‍ ഒ രാജഗോപാല്‍ എംഎല്‍എയോടോ, സികെ പത്മനാഭനോടോ ചോദിക്കൂ. അവര്‍ പറഞ്ഞുതരും തന്നെക്കുറിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൈലാസയാത്രയിലായതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.
ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലല്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെ.സുരേന്ദ്രന്‍ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.
സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ................
സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,

ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ....
സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?
പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം.
സുരേന്ദ്രാ... സുരേന്ദ്രന്‍ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും.

മാനനീയ പി.പരമേശ്വര്‍ജിയോടു ചോദിക്കൂ..
അതുമല്ലെങ്കില്‍ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.
അഭിപ്രായ ഭിന്നതകള്‍ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടില്‍ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം.
അവസാനം ഉള്ളിക്കറിപോലെയാകരുത്....
സ്വാമി സന്ദീപാനന്ദ ഗിരി.
Next Story

RELATED STORIES

Share it