Kollam Local

കെ കരുണാകരപിള്ളയ്ക്ക് ആയിരങ്ങളുടെ ആദരാഞ്ജലി



കൊല്ലം: യുഡിഎഫ് ജില്ലാ ചെയര്‍മാനും എന്‍ജിഒ അസോസിയേഷന്‍ നേതാവുമായിരുന്ന കെ കരുണാകരന്‍പിള്ളയ്ക്ക് ആയിരങ്ങലുടെ ആദരാഞ്ജലി. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍കെപിസിസിക്കു വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, അടൂര്‍പ്രകാശ്, പി ടി തോമസ്, വിഎസ് ശിവകുമാര്‍, എം വിന്‍സന്റ്, ശബരീനാഥന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തിരുവനന്തപുരം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സിഎംപി നേതാവ് സി പി ജോണ്‍, സിപിഎം നേതാവ് പി കെ ഗുരുദാസന്‍, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ശാസ്തമംഗലം മോഹനന്‍, മുന്‍ സെറ്റോ ചെയര്‍മാന്‍ കോട്ടത്തല മോഹനന്‍, കമ്പറ നാരായണന്‍, കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്‍,ബി സി ഉണ്ണിത്താന്‍, വൈസ്പ്രസിഡന്റ് രാജന്‍ഗുരുക്കള്‍, എന്‍ജിഒ അസ്സോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ വികെഎന്‍ പണിക്കര്‍ അന്തിമോപചാരണം അര്‍പ്പിച്ചു. തുടര്‍ന്ന് കൊല്ലത്തെ വസതിയിലും കൊല്ലം ഡിസിസി ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. വൈകീട്ടോടെ പെരുമ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. അവകാശത്തോടൊപ്പം സേവനവും ഉറപ്പു വരുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയ സംഘാടകനായിരുന്നു കെ കരുണാകരന്‍പിള്ളയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുശോചിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശപോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്ന കരുണാകരപിള്ളയെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസ്സന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it