'കെവിന്‍ വധക്കേസ്: എഎസ്‌ഐക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം'—

കോട്ടയം: കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എഎസ്‌ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് സിപി—എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേട്ടമുണ്ടാക്കാന്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് സിപിഎം വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കാലത്തെ പോലിസ് അസോസിയേഷന്‍ നേതാവായിരുന്നു നടപടി നേരിട്ട എഎസ്‌ഐ എന്നാണ് കോടിയേരിയുടെ ആരോപണം. എഎസ്‌ഐ തട്ടിപ്പുസംഘത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നു പുറത്താക്കി മാതൃക കാണിക്കണം. പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന് മനസ്സിലായിട്ടും പോലിസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it