Alappuzha local

കെവിഎം ആശുപത്രി നഴ്‌സുമാരുടെ സമരം 50 ദിവസം പിന്നിടുന്നു



ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടിട്ടും  ഒത്ത് തീര്‍പ്പിന് വഴങ്ങാതെ മാനേജ്‌മെന്റ് സമരക്കാരോട് പ്രതികാര നടപടി എടുത്തു തുടങ്ങി.മാനേജ്‌മെന്റ് നീതിപാലിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, 3 ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. നേഴ്‌സ്മാരുടെ സംഘടനയായ യുഎന്‍എ പിന്‍തുണച്ചതോടെ ആശുപത്രിയിലെ ജീവനക്കാരും അനുഭാവം പ്രകടിപ്പിച്ച് നഗരത്തില്‍ സമരം നടത്തിയിരുന്നു ഇതില്‍ പങ്കെടുത്തെന്ന് കാണിച്ച് രണ്ട് നേഴ്‌സ് മാരെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ചു യുഎന്‍എയുടെ നേതൃത്വത്തില്‍ ചേര്‍ത്തല ആലപ്പുഴ ലേബര്‍ ഓഫിസുകളില്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന സ്ഥികയിലുള്ളവര്‍ എത്താതെ പകരം ആശുപത്രി ലെ അഡ്മിനിസ്‌ട്രേറ്റര്‍ മാത്രം ഉള്‍ക്കൊള്ളിച്ചു നടത്തിയ ചര്‍ച്ച അലസി.   ഇതെ തുടര്‍ന്ന് സമരം ആരംഭിക്കുകയും ആശുപത്രിയിലെ  പ്രധാന കവാടത്തിന് സമീപത്തേയക്ക് സമരം ശക്തമാക്കുകയും ചെയതു. സമരക്കാര്‍ക്ക് ഐക്യധാര്‍ഢ്യം അര്‍പ്പിച്ച് വിവിധ രാഷ്ട്രീയ സംഘടനകളും സമരപന്തലില്‍ എത്തി. 50 ദിവസം സമരം പിന്നിടുമ്പോള്‍ 60 ഓളം വരുന്ന സമരക്കാരോട്  മാനേജ്‌മെന്റ് പ്രതികാര നടപടിയുമെടുത്തു തുടങ്ങി. സമരത്തില്‍ പങ്കെടുത്തിരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്നും മറ്റ് ആശുപത്രികളില്‍ പോലും ജോലി ചെയ്യാന്‍ പോലും അനുവദിക്കില്ലെന്നും കാണിച്ച് മാനേജ്‌മെന്റിന്റെ ആളുകള്‍ സമരക്കാരുടെയും രക്ഷിതാക്കളുടെയും മൊബൈയില്‍ ഫോണി ലേക്കും   വാട്‌സാപ്പ് അക്കൗണ്ടിലേക്കും സന്ദ്ശങ്ങള്‍ അയക്കുകയാണെന്ന് സമരക്കാര്‍  പറയുന്നു.  ഇതിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് ഇവര്‍. ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി താത്കാലിക ജീവനക്കാരെ ദിവസ വേതനത്തില്‍ എടുത്തിരിക്കുകയാണ്. കിടപ്പ് രോഗികള്‍ ഇപ്പോഴില്ല. യു എന്‍ എ യുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി അവസാന വട്ട ചര്‍ച്ചയ്ക്ക്  വഴിയൊരുക്കുകയാണ്. ഇനിയും ഒത്ത് തീര്‍പ്പ് ആയില്ലെങ്കില്‍ രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ കൈക്കുഞ്ഞുങ്ങളുമായി  സമരം ശക്തമാക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it