ernakulam local

കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ വകയില്‍ 7 കോടി രൂപയുടെ ക്രമക്കേടുകള്‍

കാക്കനാട്:  തൃക്കാക്കര നഗരസഭയില്‍ 2016,17 കാലഘട്ടത്തില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ വകയില്‍ ഏഴ് കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ ഉള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി പെര്‍മിറ്റ് കൊടുത്തതിലാണ് നഗരസഭക്ക് വരുമാന നഷ്ടം വന്നിട്ടുള്ളത്. കെട്ടിട നിര്‍മാണത്തിലെ എഫ്‌ഐ ആറിലാണ് കൃത്രിമം നടന്നിട്ടുള്ളത്. അതുപോലെ നഗരസഭ പ്രദേശത്തെ പല പ്രധാന സ്ഥാപനങ്ങളിലേയും തൊഴില്‍ കരം പിരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഗരസഭയിലെ തന്നെ ജീവനക്കാരുടെ തൊഴില്‍ കരം പിരിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്.  തൃക്കാക്കര നഗരസഭയില്‍ ഡ്രൈവര്‍മാരുടെ നിയമനം വീതംവയ്പ്പില്‍ ചെയര്‍പേഴ്‌സനുമായി വാക്കേറ്റവും ബഹളവും ഉണ്ടാവുകയും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ വളഞ്ഞത് ഇടതു കൗണ്‍സിലര്‍മാര്‍ കാഴ്ചക്കാരായി നോക്കി ഇരുന്നു. മാലിന്യവാഹനങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളിലേക്ക് െ്രെഡവര്‍മാരെ നിയമിച്ചതിലെ തര്‍ക്കമാണ് ബഹളത്തിനിടയാക്കിയത്. ഒരു വനിത ഉള്‍പ്പെടെ നാല് ഡ്രൈവര്‍മാരെയാണ് നിയമിച്ചത്. നഗരസഭ ഭരണ പ്രാതിനിധ്യമുള്ള രാഷ്ട്രീയ അടിസ്ഥാനത്തില്‍ വീതം വച്ചാണ് നിയമനം നടത്തിയതെങ്കിലും യുഡിഎഫ് നിര്‍ദേശിച്ച െ്രെഡവറെ ചെയര്‍പേഴ്‌സണ്‍ ഒഴിവാക്കിയതാണ് തര്‍ക്കത്തിനിടയായത്.  ഒടുവില്‍ നിയമനം നടത്തിയ മൂന്ന് െ്രെഡവര്‍മാരെ മാറ്റി നിര്‍ത്തി വീണ്ടും ഇന്റര്‍വ്യു നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  ഡ്രൈവര്‍ നിയമനത്തിനായി 15 പേരാണ് അപേക്ഷകരായുണ്ടായത്. അതില്‍ ഏഴു പേര്‍ക്കാണ് ഇന്റര്‍ വ്യുവിന് അറിയിപ്പ് അയച്ചതില്‍ നിന്നും ഒരു വനിത ഉള്‍പ്പെടെ നാലുപേരെ നിയമിക്കുകയായിരുന്നു. നിയമനം ലഭിച്ച ഒരാളെ ഒഴിവാക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ന്റെ നിര്‍ദേശമാണ് യുഡിഎഫ് കൗണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്. 2016,17 കാലഘട്ടത്തിലെ നഗരസഭയിലെ ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് മാത്രം ചര്‍ച്ച ചെയ്യാനാണ് പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. അതിനിടയിലാണ് അജണ്ടയില്‍ ഇല്ലാത്ത വിഷയം ഡ്രൈവര്‍ നിയമനം ചര്‍ച്ചയായത്.
Next Story

RELATED STORIES

Share it