Kollam Local

കെഎസ്ആര്‍ടിസി െ്രെഡവറെ മര്‍ദ്ദിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍



പാരിപ്പള്ളി:കെഎസ്ആര്‍ടിസി െ്രെഡവറെ ബസ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. ഇളംകുളം സ്വദേശി ചെമ്മരുതി പനച്ചവിള പുത്തന്‍വീട്ടില്‍ അഭിലാഷ് (38)ആണ് അറസ്റ്റിലായത്. വര്‍ക്കല ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ഗാര്‍ഡ് ആണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കര ശിവദത്തില്‍ രാജേഷ് (45)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പാരിപ്പള്ളിയില്‍ വച്ചാണ് അഭിലാഷ് സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞുനിര്‍ത്തി െ്രെഡവര്‍ രാജേഷിനെ മര്‍ദ്ദിച്ചത്. അറസ്റ്റിലായ പ്രതിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it