thiruvananthapuram local

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു ; 20 പേര്‍ക്ക് പരിക്ക്



പാലോട്:  പേരയം കുടവനാട് കല്ലേറ്റത്തിനു സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാലോട് സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് വൈകിട്ട് 4.30ന് ആനകുളം ചെല്ലഞ്ചിയിലേക്ക് തിരിച്ച പാലോട് ഡിപ്പോയിലെ ആര്‍ ടി 782 നമ്പര്‍ ഓര്‍ഡിനറി ബസാണ് ബ്രേക്ക് പോയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.  കല്ലേറ്റം വളവില്‍ വൈകിട്ട് 6.10 നാണ് അപകടം.   47 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ആനകുളം സ്വദേശികളായ ആതിര (20), റിച്ചു തിലക് (22), പേരയം സ്വദേശികളായ ഷീല (50), അംബിക (43), സന്ധ്യ (38), മീന്‍മുട്ടി സ്വദേശി സരസമ്മ (71), ചൂടല്‍ സ്വദേശി പുഷ്പ്പ കു മാ രി (53), ചെല്ല ഞ്ചി സ്വദേശി രേവതി (17), പാലോട് സ്വദേശി വത്സലകുമാരി (48) എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. പാലു വള്ളി ചോനം വിള സ്വദ്ദേശി ലളിത ( 62 ) മീന്‍മുട്ടി സ്വദേശികളായ സുശീല (60), സുധര്‍മണി (48), ബസ് െ്രെഡവര്‍ വെമ്പ് സ്വദേശി സുരേഷ് കുമാര്‍ (48), കണ്ടക്ടര്‍ ഇളവട്ടം സ്വദേശി വിനീഷ് ബാബു (35) എന്നിവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലും ചികില്‍സയിലാണ്. പതിവോടിയിരുന്ന ഷെഡൂള്‍ ബസ് തകരാറായതിനെ തുടര്‍ന്ന് ഉച്ചയോടെ അധികൃതര്‍ മാറ്റി നല്‍കിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.വി അജിത്ത് എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it