Flash News

കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ബെല്ലടിക്കാമോ ? ചര്‍ച്ചയ്ക്ക് ചൂടേറുന്നു

കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ബെല്ലടിക്കാമോ ? ചര്‍ച്ചയ്ക്ക് ചൂടേറുന്നു
X


കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇറങ്ങേണ്ട സ്ഥലമായാല്‍ യാത്രക്കാര്‍ക്ക് സ്വയം ബെല്ലടിക്കാമോ? അതോ കണ്ടക്ടര്‍ക്ക് മാത്രമേ അതിനുള്ള അവകാശമുള്ളു എന്നാണോ? കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ തന്നെ ഡോര്‍ അടയ്ക്കണമെന്നാണ് ചില കണ്ടക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളതെങ്കിലും ബെല്ലില്‍ ആരെങ്കിലും അറിയാതെ സ്പര്‍ശിച്ചാല്‍ പോലും ഇവരില്‍ പലരും പ്രശ്‌നമാക്കാറുണ്ട്. യാത്രക്കാര്‍ അടിക്കാതിരിക്കാന്‍ ബെല്‍ കെട്ടിവയ്ക്കുകയും ഇറങ്ങേണ്ട സ്ഥലമായാല്‍ മുന്‍സീറ്റിലിരിക്കുന്ന കണ്ടക്ടറെ ചെന്നു കണ്ട് കാര്യം പറഞ്ഞ് നിറുത്തിക്കുകയും വേണമെന്നതാണ് രാത്രികാലങ്ങളില്‍ പല ബസ്സുകളിലെയും സ്ഥിതിയെന്നും പരാതിയുണ്ട്. കെയുആര്‍ടിസിയുടെ വോള്‍വോ ബസ്സുകളിലാണെങ്കില്‍ ഓരോ കമ്പിയിലും ബെല്ലിന് പകരം യാത്രക്കാര്‍ക്ക് അടിക്കാവുന്ന തരത്തില്‍ സ്റ്റോപ് ബട്ടണ്‍ ഉണ്ട്. എങ്കിലും യാത്രക്കാര്‍ ബസ് നിറുത്തിക്കുന്നത് കണ്ടക്ടര്‍മാര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഇതു സംബന്ധിച്ച എന്തെങ്കിലും നിയമമോ ചട്ടമോ കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടോ ? അങ്ങിനെയെങ്കില്‍ അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?
ഈ വിഷയത്തില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ് ടീം ആനവണ്ടി -കെഎസ്ആര്‍ടിസി ബ്ലോഗ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍.
ചര്‍ച്ചയുടെ ലിങ്ക് :https://m.facebook.com/groups/123679481023381?view=permalink&id=1702252183166095

കെഎസ്ആര്‍ടിസിയെ സംബന്ധിച്ച ഇത്തരം നിരവധി ചര്‍ച്ചകള്‍ നടക്കാറുള്ള  ഗ്രൂപ്പിന്റെ ലിങ്ക്:
https://www.facebook.com/groups/ksrtcblog/

Next Story

RELATED STORIES

Share it