കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരിക്ക്
BY Sumeera SMR26 Feb 2016 5:45 AM GMT
Sumeera SMR26 Feb 2016 5:45 AM GMT
എടപ്പാള്‍: സംസ്ഥാന പാത എടപ്പാള്‍ കാലടിത്തറയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരിക്ക്.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.പെരുമ്പാവൂരില്‍ നിന്നും കോഴിക്കോട്ടേ്ക്കു വരികയായിരുന്ന ബസ്സും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് പുതിയറ പനങ്ങാട് ധനേഷിന്റെ ഭാര്യ സന്ധ്യ(27), പുതിയറ പനങ്ങാട് കൃപാകരന്‍ (62), മൂക്കുതല ഇല്ലത്ത് വളപ്പില്‍ വേണുനാഥന് (51),തൃശൂര്‍ കാക്കൊടി മറിയംപുള്ളി പ്രസാദിന്റെ മകന് നിരഞ്ജന്(ആറ്),കോഴിക്കോട് സ്വദേശിനി ലീല(30) എന്നിവരെ എടപ്പാള്‍ ആശുപത്രിയിലും, ബസ് ഡ്രൈവര്‍ കോഴിക്കോട് കാവിലുംപാറ സ്വദേശി ദിനേശ് (39), ലോറി ഡ്രൈവര്‍ പാലക്കാട് കടവനൂര്‍ സ്വദേശി അറമുഖന് (50), കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനി സ്വര്‍ണകുമാരി (53), കോഴിക്കോട് സ്വദേശി രതീഷ് (30), വളാഞ്ചേരി സ്വദേശി വിജയന്(57), കാടഞ്ചേരി സ്വദേശിനി ഗിരിജ (39), വളാഞ്ചേരി സ്വദേശിനി സൗമിനി(50), മകള്‍ സൗമ്യ (25) എന്നിവരെ ശുകപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ മൂന്നുപേരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT