Kollam Local

കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര:തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ പുറപ്പെട്ട പത്തനംതിട്ട നഗരസഭാ കൗണ്‍സിലറും സംഘവും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. എംസി റോഡില്‍ കുന്നക്കര പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊട്ടാരക്കരയില്‍ നിന്നും മൈലം വഴി പട്ടാഴിക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ചുരുളിക്കോട് ഹരീഷ്(35), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടില്‍ വീട്ടില്‍ വരുണ്‍(26), നാരങ്ങാനം സ്വദേശി ജോണ്‍ (22), വഞ്ചിപൊയ്കയില്‍ കുഴിയാല വീട്ടില്‍ മുഹമ്മദ് റിന്‍ഷാദ് (21) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത. കാര്‍ ഡൈവര്‍ റാഫി(25)യെ വെഞ്ഞാറുംമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസ് െ്രെഡവര്‍ കലയപുരം സുരേഷ് ഭവനില്‍ സുരേഷ്(50), യാത്രക്കാരായഎബി ബേബി(30), അജിഷ(2), ദേവകി(79), അനൂബ്(29), അജിത്ത്(ആറ്) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും നിസാരമായി പരിക്കേറ്റ മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എതിര്‍ ദിശയില്‍ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കൊട്ടാരക്കര പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it