Flash News

കര്‍ണാടകയിലെ ഹാസനില്‍ ബസുകള്‍ കൂട്ടിയിടിച്ചു; മലയാളിയടക്കം മൂന്ന് മരണം

കര്‍ണാടകയിലെ ഹാസനില്‍ ബസുകള്‍ കൂട്ടിയിടിച്ചു; മലയാളിയടക്കം മൂന്ന് മരണം
X


കാസര്‍കോട്: കര്‍ണാടകയിലെ ഹാസനില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് മലയാളിയടക്കം മൂന്ന് പേര്‍ മരിച്ചു. കാസര്‍കോട് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്തിമ സമീറ (27), മംഗളുരുവിലെ യശോദ ഭട്ട് (44), കാര്‍ത്തിക് റെഡ്ഡി (45) എന്നിവരാണു മരിച്ചത്. അബ്ദുല്‍ സലാം(55) ഉള്‍പ്പെടെ 10 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാസര്‍കോട്-ബംഗളുരു കെഎസ്ആര്‍ടിസി ബസ് ഹാസനില്‍വച്ച് മംഗളൂരുവില്‍നിന്നു ബംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവില്‍ ടാറ്റ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് മരിച്ച സമീറ. മാതാവ്: നസിയ. സഹോദരങ്ങള്‍: സാബിക്, സയ്യിവ്, സഹല്‍, ഷംന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങല്‍ നടന്നുവരികയാണ്.
Next Story

RELATED STORIES

Share it