kozhikode local

കെഎച്ച്ആര്‍ഡബ്ല്യൂഎസ് ഓഫിസ് മാറ്റാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു

കോഴിക്കോട്: ആരോഗ്യരംഗത്ത് നിപാ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ പരിശ്രമിക്കവെ ആരോഗ്യവകുപ്പിന്റെ തന്നെ കീഴിലുള്ള കെഎച്ച്ആര്‍ഡബ്ല്യൂഎസ് റീജ്യനല്‍ ഓഫിസ് മെഡിക്കല്‍ കോളജ് കാംപസില്‍ നിന്ന് മാറ്റാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
റീജ്യനല്‍ ഓഫിസ് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് മാറ്റാന്‍ എംഡി നേരിട്ട് ഇടപെട്ടാണ് നീക്കം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആരോപിച്ചു. കെഎച്ച്ആര്‍ഡബഌുഎസിലെ മുഴുവന്‍  ഉദ്യോഗസ്ഥരും ഉപരോധ സമരം നടത്തി. പിന്നീട് കലക്ടര്‍ യു വി ജോസ്, എം കെ രാഘവന്‍ എംപി തുടങ്ങിയവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
ജില്ലാ കലക്ടറും എംപിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ കെഎച്ച്ആര്‍ഡബഌുഎസ് കോട്ടപ്പറമ്പിലക്കേ് മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കുന്നുവെന്ന് റീജണല്‍ മാനേജര്‍ തോമസ് കെ മാത്യു രേഖാമൂലം എഴുതി നല്‍കിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തിന് യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് അസംബ്ലി പ്രസിഡന്റ് ശ്രീയേഷ് ചെലവൂര്‍, കെ.സി.പ്രവീണ്‍ കുമാര്‍, ഷിജു നാരായണന്‍, വിബീഷ് കെ., ഷാജി ചെറുവത്ത്, മുരളി അമ്പലക്കോത്ത് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it