palakkad local

കൂസലില്ലാതെ കാട്ടാന; ആശങ്കയൊഴിയാതെ ജനം

പാലക്കാട്: ധോണി വനത്തില്‍ നിന്നിറങ്ങിയ കാട്ടാനകള്‍ മൂന്നാം ദിവസവും ജനവാസ മേഖലയില്‍ തന്നെ. മണ്ണൂരിനടുത്ത് കൊട്ടക്കുന്നില്‍ തമ്പടിച്ച രണ്ട് കാട്ടാനകളെയും വനം വകുപ്പ് ഉദ്യോഗസ്ഥരും അട്ടപ്പാടിയില്‍ നിന്നും വയനാട്ടില്‍ നിന്നുമുള്ള വിദഗ്ധ സംഘവും കാട്ടിലേക്കയക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ആനകള്‍ ജനവാസ മേഖലയില്‍ നിന്ന് പോവാന്‍ കൂട്ടാക്കുന്നില്ല.
മണ്ണൂര്‍ കൊട്ടക്കുന്നിനടുത്തുള്ള ചെറിയ വനപ്രദേശത്ത് തമ്പടിച്ച ആനകളെ പടക്കം പൊട്ടിച്ച് തുരത്തുകയാണ് ചെയ്യുന്നത്. അതേസമയം മൂന്നാം ദിവസവും ആനകള്‍ ജനവാസ മേഖലയില്‍ തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ധോണിയില്‍ നിന്നിറങ്ങിയ കാട്ടാനകള്‍ തിരുവില്വാമല മേഖലയിലും ഒറ്റപ്പാലം ഭാഗത്തും  തൃശൂര്‍ കുത്താമ്പുള്ളിക്കും ഒറ്റപ്പാലം പാലപ്പുറത്തിനും മധ്യത്തിലായുള്ള ഭാരതപ്പുഴയില്‍  നിലയുറപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് വെള്ളിയാഴ്ച രാത്രിയോടെയാണ് മണ്ണൂര്‍ കൊട്ടക്കുന്നിലെത്തിയത്.
പറളി മുണ്ടൂര്‍ കല്ലടിക്കോട് വഴി ധോണി വനത്തിലേക്ക് കാട്ടാനകളെ കടത്തി വിടാനാണ് വനപാലകരുടെ ശ്രമം. ധോണി വന മേഖലയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ മാസം ഇറങ്ങിയ കാട്ടാനകളെ ഒരാഴ്ച നീണ്ടുനിന്ന പരിശ്രങ്ങള്‍ക്കൊടുവിലാണ് കാട്ടിലേക്ക് തിരിച്ചെത്തിച്ചത്. അതിനിടെ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുന്നതിനിടെ ഒരു വനം വകുപ്പ് ജീവനക്കാരന് കൈക്ക് പരുക്കേറ്റു.
Next Story

RELATED STORIES

Share it